ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുന്നു: ഷാഫി പറമ്പിൽ

Published : Apr 16, 2022, 04:44 PM IST
ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുന്നു: ഷാഫി പറമ്പിൽ

Synopsis

'ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞക്കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി'.

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺ​ഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ. നാടിന്റെ ശാപമായ ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്ന് എംഎൽഎ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ പ്രതികരിച്ചത്. വർ​ഗീയ കോമരങ്ങൾ ജനങ്ങളുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണെന്ന് എംഎൽഎ വ്യക്തമാക്കി. 

ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞക്കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പൊലീസ് മടിക്കുന്നെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പാലക്കാടൻ ജനത ഒറ്റക്കെട്ടായി അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നാടിന്റെ ശാപമായ ആർ എസ് എസും എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. 
വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.

 
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും