രാഹുലിനെതിരായ പുതിയ ബലാത്സം​ഗ പരാതി; സിപിഎം ചെയ്യുന്നപോലെ പാർട്ടിക്ക് അകത്തെ സംവിധാനത്തിലേക്കല്ല, ഡിജിപിക്കാണ് അയച്ചതെന്ന് ഷാഫി പറമ്പിൽ

Published : Dec 02, 2025, 08:27 PM IST
Shafi Parambil  rahul mamkootathil

Synopsis

രാഹുലിനെതിരായ പരാതിയില്‍ പൊലീസ് നടപടി നോക്കിയ ശേഷം രാഹുലിനെതിരെ പാർട്ടി നിലപാട് എടുക്കുമെന്നും ഷാഫി പറമ്പിൽ. ശബരിമല സ്വര്‍ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടി എടുത്തുവെന്നും ഷാഫി ചോദിച്ചു.

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. വിഷയത്തില്‍ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. വന്ന പരാതി ഉടൻ പൊലീസിന് കൈമാറി. സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെയാണ് കോണ്‍ഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയില്‍ ഇനി പൊലീസ് നടപടിക്കും കോടതിയിൽ ഇക്കാര്യങ്ങൾ എങ്ങനെ നിൽക്കുമെന്നും നോക്കിയ ശേഷം രാഹുലിനെതിരെ പാർട്ടി നിലപാട് എടുക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടി എടുത്തുവെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഎം നൽകിയില്ലെന്നും ഷാഫി വിമര്‍ശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി പാർട്ടി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. പരാതി വന്ന ഉടന്‍ കെപിസിസി പ്രസിഡന്‍റ് അത് ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എന്ത് ചെയ്യുമെന്ന് സതീശൻ ചോദിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് തന്നെയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ സതീശന്‍ സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പരിഹസിച്ചു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല സതീശൻ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവം: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം