
കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തനിക്ക് മതത്തിന്‍റെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജം, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പില്‍.
കാഫിര്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല, കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല, അവരത് മനപൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല, വ്യാജ പോസ്റ്റ് തന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്, ഇത് തരം താഴ് ന്ന നടപടിയാണ്, വടകരയിൽ ജയിക്കുമെന്ന് എൽഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍.
വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി അറിയിച്ചു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് വൈകിയതെന്നും ഷാഫി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam