ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം; നിലവിൽ അറസ്റ്റിലായവർക്ക് വ്യക്തമായ ബന്ധമുണ്ടെന്ന് ഡിഐജി

Published : Apr 17, 2023, 09:44 PM IST
ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം; നിലവിൽ അറസ്റ്റിലായവർക്ക് വ്യക്തമായ ബന്ധമുണ്ടെന്ന് ഡിഐജി

Synopsis

നിലവിൽ അറസ്റ്റിലുള്ളവർക്ക് വ്യക്തമായ ബന്ധമുണ്ടെന്നും ഡിഐജി പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളുടെ ഇടപെടലും അന്വേഷിക്കണം. 

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. ഷാഫിയെ വിട്ടയച്ചത് മൈസൂരിൽ നിന്നാണെന്ന് പൊലീസ്. പിന്നീട് ബസ്സിൽ താമരശ്ശേരിയിൽ എത്തി. തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്നും പൊലീസ് സ്ഥിരീകരിച്ചു.

വീഡിയോയിൽ ഷാഫി വെളിപ്പെടുത്തിയ കാര്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണെന്ന് ഡിഐജി വിമലാദിത്യ  പറഞ്ഞു. അന്വേഷണം പ്രതികളിലേക്കെത്തുമെന്ന ഘട്ടത്തിലാണ് വിട്ടയച്ചത്. നിലവിൽ അറസ്റ്റിലുള്ളവർക്ക് വ്യക്തമായ ബന്ധമുണ്ടെന്നും ഡിഐജി പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളുടെ ഇടപെടലും അന്വേഷിക്കണം. പിന്നിൽ ആരാണെന്ന് വ്യക്തമായ ധാരണ ഉണ്ട്. അന്വേഷണം ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങളാണ് ഷാഫിയെ കടത്തിക്കൊണ്ടു പോയത്. ഷാഫിയെ കാണാതായിട്ട് പത്ത് ദിവസമാകുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാൾ തിരികെയെത്തിയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി. 

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകരയിലെത്തിച്ചു

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം