Latest Videos

'ഭരണത്തിൽ അവതാരം ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് ,ഷാജ് കിരണുള്‍പ്പെടെ ദശാവതാരം ആയി'; വിഡി സതീശന്‍

By Web TeamFirst Published Jun 19, 2022, 1:00 PM IST
Highlights

ഇനിയും പല  അവതാരങ്ങൾ  പുറത്തു വരാൻ  ഉണ്ട്.ക്രൈം നന്ദകുമാരുമായി ഒരു ബന്ധവും  ഇല്ല.മാധ്യമ  പ്രവർത്തകൻ  എന്ന പരിചയം  മാത്രം.വ്യാജ വീഡിയോ ആരോപണത്തില്‍ ഇ പി ജയരാജനെതിരെ  നിയമ  നടപടി  സ്വീകരിക്കും
 

കൊച്ചി:പിണരായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .ഇനിയുള്ള ഭരണത്തിൽ  അവതാരം  ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇപ്പോൾ ഷാജ് കിരണും ഉൾപ്പെടെ ദശാവതാരം  ആയി.ഇനിയും പല  അവതാരങ്ങൾ  പുറത്തു വരാൻ  ഉണ്ട്.പ്രതിപക്ഷ  നേതാക്കളെ  കൊല്ലുമെന്ന് ഭരണ  കക്ഷി  നേതാക്കൾ  ഭീഷണിപ്പെടുത്തുന്നു. ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ല.

ഇ.പി.ജയരാജന്  എതിരെ  നിയമ  നടപടി  സ്വീകരിക്കും

ജോ ജോസഫിന്    എതിരായ വ്യാജ വീഡിയോ കേസിനു പിന്നില്‍ വിഡി സതീശനും ക്രൈം നന്ദകുമാറുമാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു.വാ  തുറന്നാൽ  അബദ്ദം മാത്രം പറയുന്ന ഇ പി, udf ന്റെ ഐശ്വര്യം  ആണെന്ന് സതീശന്‍ പരിഹസിച്ചു.അദ്ദേഹത്തിനെതിരെ നിയമ  നടപടി  സ്വീകരിക്കും.ക്രൈം നന്ദകുമാരുമായി ഒരു ബന്ധവും  ഇല്ല.മാധ്യമ  പ്രവർത്തകൻ  എന്ന പരിചയം  മാത്രം, ലോക കേരള സഭയില്‍ അനിത പുല്ലയിലിന് നുഴഞ്ഞ് കയറാനാകില്ല.Delegate പോലും അല്ലാത്ത അവർ  എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് വി ഡി സതീശനും ക്രൈം നന്ദകുമാറും': ആരോപണവുമായി ഇ പി ജയരാജന്‍

 

ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഇ പി ജയരാജന്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാനായിരുന്നു മൂന്ന് പേരുടെയും ലക്ഷ്യം. പിടിക്കപ്പെട്ടപ്പോള്‍ 'എന്‍റെ കുട്ടികള്‍' എന്നാണ് സുധാകരന്‍ പറഞ്ഞത്. വി ഡി സതീശനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇ പി ആരോപിച്ചു.

കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിന്‍റേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എന്‍ഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കിഫ്ബിക്ക് പണം കൊടുക്കരുതെന്ന് യുഡിഎഫ് വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ കെഎംസിസി പോലുള്ള സംഘടനകൾ അത് എതിർത്തു. കിഫ്ബിയുമായി മുന്നോട്ട് പോയതിനാൽ കേരളം വികസനക്കുതിപ്പിലാണെന്നും ഇ പി പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇ പി പറഞ്ഞു.

click me!