കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

Published : Jun 19, 2022, 12:47 PM IST
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

Synopsis

കസ്റ്റംസിനെ വെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോ സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഒന്നരക്കിലോ സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പൊലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയിലായത്. സ്വർണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വർണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ