ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തു; ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐക്ക് സസ്പെൻഷൻ

Published : Apr 06, 2023, 01:16 PM ISTUpdated : Apr 06, 2023, 04:36 PM IST
ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തു; ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐക്ക് സസ്പെൻഷൻ

Synopsis

എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

തൊടുപുഴ: ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്. 

ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

ശാന്തൻപാറയിലെ എസ് ഐ കെ സി ഷാജിയാണ് ഇങ്ങനെ യൂണിഫോമിൽ നൃത്തം ചവിട്ടുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ സ്ഥലത്ത് ഷാജിയെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ജോലിക്ക് നിയോഗിച്ചു. ചടങ്ങുകൾക്കിടെ ഉച്ചഭാഷിണിയിലൂടെ തമിഴ് പാട്ട് കേട്ടതോടെ എസ് ഐ ഷാജി നൃത്തം തുടങ്ങി. നൃത്തം നീണ്ടതോടെ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചു മാറ്റിയത്. സ്ഥലത്തുണ്ടായിരുന്ന ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ശാന്തൻപാറ സി ഐ അന്വേഷണം നടത്തി മൂന്നാർ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകി. ഇതിൻറെ അടിസഥനത്തിലാണ് ഡിഐജി സസ്പെൻഡ് ചെയ്തത്.  എസ് ഐ മദ്യപിച്ചിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2004 ൽ എറണാകുളം ജില്ലയിൽ ജോലി ചെയ്യുമ്പോൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്