
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്‍മയ്‍ക്ക് കോടി വധശിക്ഷ വിധിച്ചു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്ന് കോടതി നിരീക്ഷിച്ചു. ഷാരോൺ അനുഭവിച്ചത് വലിയ വേദന ആയിരുന്നു എന്നും കോടി വിധി പ്രഖ്യാപിക്കവേ അഭിപ്രായപ്പെട്ടു. ഒരു തുള്ളി വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നു എന്നും വിധി പ്രഖ്യാപിക്കവേ കോടതി ചൂണ്ടിക്കാട്ടി.
മരണക്കിടക്കയിലും ഷാറോൺ ഗ്രീഷണിയെ സ്നേഹിച്ചു എന്ന് കോടതി നിരീക്ഷിച്ചു. ഗ്രീഷ്‍മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‍മ ശ്രമിച്ചു. ജ്യൂസിൽ എന്തോ പ്രശ്‍നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ഒരു തുള്ളി വെള്ളമിറക്കാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നുവെന്നും കോടതി വ്യക്തമാക്കി.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്‍മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു.
ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്‍മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകൾ ഗ്രീഷ്‍ക്കെതിരെയുണ്ട്. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്നു നിയമം ഇല്ല. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ല. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിൽ ആയിരുന്നുവെന്നും വിധി പ്രസ്‍താവനത്തിടെ കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam