ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചു

Published : Jan 20, 2025, 12:17 PM ISTUpdated : Jan 20, 2025, 12:48 PM IST
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്,  തെളിവ് നശിപ്പിച്ചു

Synopsis

ഒന്നാം പ്രതി ഗ്രീഷ്മയക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരത്തെ വധശ്രമമുണ്ടായെന്നും അസൂത്രിത കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായറിന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഒന്നാം പ്രതി ഗ്രീഷ്മയക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരത്തെ വധശ്രമമുണ്ടായെന്നും അസൂത്രിത കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രകോപനമില്ലാതെയാണ് കൊലപാതകമില്ലെന്നും കോടതി പരാമര്‍ശം. 

ജ്യൂസില്‍ എന്തോ രുചി വ്യത്യാസം ഷാരോണിന് അനുഭവപ്പെട്ടിരുന്നുവെന്നും അതു കൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ ചെയ്തത്. അതേ സമയം മരണക്കിടക്കയിലും ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല.  അതേ സമയം ഷാരോണ്‍ രാജിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും ജഡ്ജി കോടതി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. വിധി വന്നതിനു ശേഷം ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. വിധി കേട്ട് ഒരു പ്രതികരണവും നടത്താതെ ഗ്രീഷ്മ. 

ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു. 

കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി  അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധി കേട്ട് നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കര‍ഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്