വനിതാ നേതാക്കൾക്കൊപ്പം പറുദീസയുടെ പാരഡിക്ക് ചുവടുവെച്ച് ശശി തരൂർ- വീഡിയോ

Published : May 19, 2022, 11:59 AM ISTUpdated : May 19, 2022, 12:03 PM IST
വനിതാ നേതാക്കൾക്കൊപ്പം പറുദീസയുടെ പാരഡിക്ക് ചുവടുവെച്ച് ശശി തരൂർ- വീഡിയോ

Synopsis

മഹിളാ കോൺ​ഗ്രസ് ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് വനിതാ പ്രവർത്തകർക്കൊപ്പം ശശി തരൂർ നൃത്തം ചെയ്തത്.

കൊച്ചി: തൃക്കാക്കരയിൽ (Thrilkkakkara bye election) കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ (Uma Thomas) പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നൃത്തം ചവിട്ടി കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. (Shashi Tharoor) മഹിളാ കോൺ​ഗ്രസ് ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് വനിതാ പ്രവർത്തകർക്കൊപ്പം ശശി തരൂർ നൃത്തം ചെയ്തത്. ഭീഷ്മ പർവത്തിലെ പാട്ടിന്റെ പാരഡിയാണ് പ്രചാരണ ഗാനമായി ഒരുക്കിയത്. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് പ്രകാശന ചടങ്ങ് നടന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ ജെബി മേത്തർ അധ്യക്ഷത വഹിച്ചു.  

 

 

തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂർ പറഞ്ഞു. താൻ വികസനത്തിനൊപ്പമാണെന്നും എന്നാൽ പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവരുമ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളെ ഉപദ്രവിച്ചിട്ടല്ല വികസനം നടപ്പാക്കേണ്ടത്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ചില വിദഗ്ദരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു