സതീശന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട്, തരൂരിന് പാർട്ടിയിൽ പിന്തുണയേറുന്നു; കണ്ണൂരിൽ ആവേശകരമായ സ്വീകരണം

Published : Nov 23, 2022, 02:54 PM ISTUpdated : Nov 23, 2022, 02:56 PM IST
സതീശന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട്,  തരൂരിന് പാർട്ടിയിൽ പിന്തുണയേറുന്നു; കണ്ണൂരിൽ ആവേശകരമായ സ്വീകരണം

Synopsis

ചുരുക്കത്തിൽ വടക്കൻ കേരളത്തിലെ നാല് ദിവസത്തെ സന്ദർശന പരിപാടികൾ പൂർത്തിയാകുമ്പോൾ തരൂരിന് പാർട്ടിയിൽ പിന്തുണ ഏറുന്നതാണ് കാഴ്ച.

കോട്ടയം : ശശി തരൂരിന്‍റെ മലബാർ സന്ദർശന വിവാദത്തിൽ പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ നിർദ്ദേശം, പിന്നാലെ പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്ന വിഡി സതീശന്‍റെ ശാസന രൂപത്തിലുളള മുന്നറിയിപ്പ്. ഇതെല്ലാം അവഗണിച്ച് ശശി തരൂർ മുന്നോട്ട് തന്നെയാണ്. പിന്തുണച്ച് എം കെ രാഘവനൊപ്പം കെ മുരളീധരനുമുണ്ട്. ഇന്ന് കണ്ണൂരിൽ നടന്ന രണ്ട് ചടങ്ങുകളിലും ആവേശകരമായ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ തരൂരിന് നൽകിയത്. 

മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾക്ക് അധികം ആയുസില്ലെന്ന പരിഹാസത്തെയും പാർട്ടിയുടെ പൊതു നിലപാട് എന്ന രീതിയിൽ വി ഡി സതീശൻ അവതരിപ്പിച്ച വിഭാഗീയത വിഷയങ്ങളെയും തരൂരും എം കെ രാഘവനും കെ മുരളിധരനും യോജിച്ച് എതിർക്കുന്നതാണ് ഇന്ന് കണ്ടത്. തരൂർ സൗമ്യമായ ഭാഷയിലും എം കെ രാഘവനും കെ മുരളിധരനും സതീശന് അതേ നാണയത്തിലുമാണ് മറുപടി നൽകിയത്. പാർട്ടി നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞ എംകെ രാഘവൻ പാർട്ടിയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പറയാതെ പറയുകയും ചെയ്തു. 

തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ല, പ്രശ്നം കെപിസിസി തന്നെ പരിഹരിക്കട്ടെ : താരീഖ് അൻവര്‍

ചുരുക്കത്തിൽ വടക്കൻ കേരളത്തിലെ നാല് ദിവസത്തെ സന്ദർശന പരിപാടികൾ പൂർത്തിയാകുമ്പോൾ തരൂരിന് പാർട്ടിയിൽ പിന്തുണ ഏറുന്നതാണ് കാഴ്ച. തരൂരിന്റേയും രാഘവന്റെയും സമാന്തര നീക്കമെന്ന വിലയിരുത്തലിലാണ് ഐ ഗ്രൂപ്പെങ്കിൽ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്ന എ ഗ്രൂപ്പ് പരോക്ഷമായി തരൂരിനെ പിന്തുണയ്ക്കുകയാണ്. കണ്ണൂർ ഡിസിസിയിലും ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും തരൂരിന് കിട്ടിയത് ആവേശകരമായ സ്വീകരണമാണ്. 

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാല് ദിവസങ്ങളിലായി നടന്ന എല്ലാ പരിപാടികളിലും തരൂരിനൊപ്പം ഉണ്ടായിരുന്ന എം കെ രാഘവൻ താനിനി തരൂരിനൊപ്പമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. തരൂരിന്‍റെ സെമിനാറിന്‍റെ സംഘാടന ചുമതലയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പിന്തിരിപ്പിച്ചത് ആരെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഘവൻ ഹൈക്കമാറ്റിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തരൂരിന് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തുമ്പോൾ കെപിസിസി നേതൃത്വങ്ങൾ ഈ വിഷയത്തിൽ ഇനി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നാണ് അറിയേണ്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും