'താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി'; കെ സുധാകരന് മറുപടിയുമായി ശശി തരൂർ

Published : Oct 16, 2022, 10:28 PM ISTUpdated : Oct 16, 2022, 11:54 PM IST
'താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി'; കെ സുധാകരന് മറുപടിയുമായി ശശി തരൂർ

Synopsis

സുധാകരന് എന്തും പറയാമെന്നും താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ തിരുവന്തപുരത്ത് പറഞ്ഞു. സംസ്ഥാനങ്ങളിൽ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ വിമർശിച്ചു.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ പ്രവർത്തന പാരമ്പര്യം ഉയർത്തി ശശി തരൂരിന്റെ മറുപടി. സുധാകരന് എന്തും പറയാമെന്നും താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ തിരുവന്തപുരത്ത് പറഞ്ഞു.

സംസ്ഥാനങ്ങളിൽ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ വിമർശിച്ചു. പ്രചരണത്തിന് നൽകിയ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവർ നിർദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം കുറ്റപ്പെടുത്തു. കേരളത്തിൽ നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്ന് പറഞ്ഞ ശശി തരൂർ, എണ്ണത്തിൽ കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെത്തിയ ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

ശശി തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശങ്ങളിൽ ഒന്ന്. ട്രെയിനിയെന്ന് പറഞ്ഞത് സുധാകരൻ നിഷേധിച്ചെങ്കിലും അഭിമുഖത്തിലെ വിശേഷിപ്പിക്കുന്നത് ട്രെയിനി എന്ന് തന്നെയാണെന്ന് വ്യക്തമാണ്. ശശി തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്ന് വിളിക്കുന്ന സുധാകരൻ എഐസിസി തെരഞ്ഞെടുപ്പിൽ തൻ്റെ മനസാക്ഷി വോട്ട് ഖാർഗെക്കാകുമെന്നും അഭിമുഖത്തിൽ പരസ്യമായി പറഞ്ഞിരുന്നുണ്ട്. ട്രെയിനി എന്ന് വിളിച്ചിട്ടില്ലെന്നാണ് സുധാകരൻ പിന്നീട് വിശദീകരിച്ചത്. പക്ഷെ അഭിമുഖത്തിൽ ട്രെയിനി എന്ന് തന്നെയാണ് പരാമർശം.

Also Read : 'കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ'; കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ബിജെപി

അതേസമയം, തെക്കൻ കേരളത്തെയും തെക്കുനിന്നുള്ള നേതാക്കളെയും അവഹേളിച്ചുള്ള വിവാദ പരാമാർശത്തിൽ ഖേദം പ്രകടിപ്പിച്ച്  കെപിസിസി അധ്യക്ഷൻ തലയൂരി. തെക്കിനെ ഇകഴ്ത്താനായി രാമായണം ദുർവ്യാഖ്യാനം ചെയ്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞ കാര്യം മലബാറിലെ നാടൻ കഥയാണെന്നാണ് കെ സുധാകരന്റെ വിശദീകരണം. 

Also Read : തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടത്; കെ സുധാകരനോട് മന്ത്രി ശിവന്‍കുട്ടി

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും