ശശി തരൂർ വീണ്ടും കോട്ടയത്ത്; എൻഎസ്എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

Published : Jan 02, 2023, 07:16 AM IST
ശശി തരൂർ വീണ്ടും കോട്ടയത്ത്; എൻഎസ്എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

Synopsis

ഒരു മാസത്തിനിടെ രണ്ടാം തവണയാണ്  ശശി തരൂര്‍ കോട്ടയം ജില്ലയിൽ എത്തുന്നത്.

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം  ഇന്ന് നടക്കും. രാവിലെ പത്തരയക്ക് ശശി തരൂർ എം.പി സമ്മേളനം  ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ്  ശശി തരൂര്‍ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ  കാഞ്ഞിരപ്പള്ളി,പാല ബിഷപ്പുമാരുമായി  അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു.  വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന്  പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍