ശശി തരൂര്‍ കെട്ടിപ്പിടിച്ച് നിൽക്കുന്ന യുവാവിനെ മനസിലായോ? 'ഹഗ് മൈ യങ്ങർ സെൽഫ്' ചലഞ്ചിൽ 22കാരനായ എഐ തരൂര്‍

Published : Sep 26, 2025, 04:35 PM IST
shashi tharoor

Synopsis

കോൺഗ്രസ് എംപി ശശി തരൂർ 'ഹഗ് മൈ യങ്ങർ സെൽഫ്' എന്ന വൈറൽ സോഷ്യൽ മീഡിയ ട്രെൻഡിൽ പങ്കുചേർന്നു. തൻ്റെ 22 വയസ്സുള്ള രൂപത്തിനൊപ്പമുള്ള എഐ നിർമിത ചിത്രം അദ്ദേഹം എക്സിൽ പങ്കുവെക്കുകയും യുവരൂപത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് ചേർക്കുകയും ചെയ്തു. 

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ വൈറൽ ട്രെൻഡായ 'ഹഗ് മൈ യങ്ങർ സെൽഫ്' (Hug My Younger Self) ഏറ്റെടുത്ത് കോൺഗ്രസ് എംപി ശശി തരൂർ. തൻ്റെ 22 വയസ്സുള്ള രൂപവുമായി മുഖാമുഖം നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ചാണ് തരൂർ ഈ പുതിയ ട്രെൻഡിനൊപ്പം പങ്കുചേർന്നത്.

താൻ യുഎന്നിൽ പ്രവർത്തിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് ആരാധകർ ഈ രൂപം നിർമ്മിച്ചു നൽകിയതെന്ന് തരൂർ തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. യുവരൂപത്തിൻ്റെ ആത്മവിശ്വാസം (swagger) കണ്ട് അസൂയ തോന്നുന്നു, എന്നാൽ ആ താടി കണ്ട് ചിരിവരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. എൻ്റെ ഈ ചെറുപ്പക്കാരൻ്റെ ഇടുപ്പളവ് തിരികെ കിട്ടാൻ ഞാൻ എന്തും ചെയ്യും," തരൂർ കൂട്ടിച്ചേർത്തു.

എന്താണ് 'ഹഗ് മൈ യങ്ങർ സെൽഫ്' ട്രെൻഡ്?

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചാരം നേടിയ 'ഹഗ് മൈ യങ്ങർ സെൽഫ്' ട്രെൻഡ്, നിലവിലെ രൂപം അതിൻ്റെ പഴയ രൂപത്തെ ആലിംഗനം ചെയ്യുന്ന രീതിയിലുള്ള പോളറോയ്ഡ് ശൈലിയിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ എഐ സഹായിക്കുന്നു. ഗൂഗിൾ ഡീപ്‌മൈൻഡിന്റെ ജെമിനി എഐ. (Google DeepMind’s Gemini AI) ടൂളായ നാനോ ബനാനയാണ് ഈ ട്രെൻഡിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന കുറച്ച് ഫോട്ടോകൾ ഉപയോഗിച്ച് എഐ. സാങ്കേതികവിദ്യ, ഇന്നത്തെ വ്യക്തിയും പഴയകാലത്തെ ഡിജിറ്റൽ രൂപവും തമ്മിലുള്ള രസകരമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി