കേരളത്തിലെ വ്യാവസായിക രം​ഗത്തെ പുകഴ്ത്തി ശശി തരൂരിന്റെ ലേഖനം, നന്ദി പറഞ്ഞ് മന്ത്രി രാജീവ് 

Published : Feb 14, 2025, 01:25 PM IST
കേരളത്തിലെ വ്യാവസായിക രം​ഗത്തെ പുകഴ്ത്തി ശശി തരൂരിന്റെ ലേഖനം, നന്ദി പറഞ്ഞ് മന്ത്രി രാജീവ് 

Synopsis

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയതുൾപ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂർ നോക്കിക്കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിലെ വ്യാവസായിക രം​ഗത്തെ പുരോ​ഗതിയെക്കുറിച്ച് ദേശീയദിനപത്രത്തിൽ ലേഖനമെഴുതിയ കോൺ​ഗ്രസ് എംപി ശശി തരൂരിന് നന്ദി പറഞ്ഞ് മന്ത്രി പി. രാജീവ്. ശശി തരൂറിൻ്റെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ലേഖനം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയതുൾപ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂർ നോക്കിക്കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരളത്തിൻ്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുൾപ്പെടെ എത്തിച്ച സംരംഭക വർഷം പദ്ധതിയേയുമെല്ലാം വലിയ മാറ്റമായി അംഗീകരിക്കാനും ശശി തരൂർ തയ്യാറായെന്നും കേരളത്തിൻ്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന ഞങ്ങളുടെ ദീർഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളിൽ ഈ ലേഖനത്തിലൂടെ പങ്കുവെച്ചുവെന്നും പി. രാജീവ് കുറിച്ചു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി