'ബാങ്കോക്കിൽ നിന്ന് എത്തിയയാളെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ എത്തിയത്, കണ്ടെടുത്തത് സ്വർണ്ണ ചെയിൻ': കസ്റ്റംസ്

Published : May 30, 2024, 02:40 PM ISTUpdated : May 30, 2024, 02:45 PM IST
'ബാങ്കോക്കിൽ നിന്ന് എത്തിയയാളെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ എത്തിയത്, കണ്ടെടുത്തത് സ്വർണ്ണ ചെയിൻ': കസ്റ്റംസ്

Synopsis

സ്വർണ്ണ ചെയിനാണ് കണ്ടെടുത്തിരിക്കുന്നതെന്നും 35.22 ലക്ഷം രൂപ വിലയുള്ള സ്വർണ്ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് പറഞ്ഞു. എംപിക്കുള്ള പ്രത്യേക പാസ് ഉപയോഗിച്ച് കള്ളക്കടത്തിൽ സഹായിക്കാനാണ് പിഎ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. 

ദില്ലി: കോൺ​ഗ്രസ് എംപി ശശിതരൂരിന്റെ പിഎ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കസ്റ്റംസ് അധികൃതർ. ബാങ്കോക്കിൽ നിന്ന് എത്തിയ ഇന്ത്യൻ പൗരനെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ ശിവപ്രസാദ് എത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണ ചെയിനാണ് കണ്ടെടുത്തതെന്നും 35.22 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാണെന്നും കസ്റ്റംസ് പറഞ്ഞു. എംപിക്കുള്ള പ്രത്യേക പാസ് ഉപയോഗിച്ച് കള്ളക്കടത്തിൽ സഹായിക്കാനാണ് പിഎ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. 

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ രം​ഗത്തെത്തി. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സിലൂടെ പ്രതികരിച്ചു. തന്‍റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും വിരമിച്ചിട്ടും പാര്‍ട്ടം ടൈം സ്റ്റാഫായി നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. 

ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ്; ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ഇൻജക്ഷൻ പിടിച്ചെടുത്തു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവം: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം