രാത്രിയിൽ വാതിലിൽ മുട്ടി, ബുള്ളറ്റിൽ പോകുന്നയാളാണോയെന്ന് ചോദിച്ച് അച്ഛനെയും മകനെയും വെട്ടി; ഗുരുതര പരിക്ക്

Published : May 30, 2024, 11:29 AM IST
രാത്രിയിൽ വാതിലിൽ മുട്ടി, ബുള്ളറ്റിൽ പോകുന്നയാളാണോയെന്ന് ചോദിച്ച് അച്ഛനെയും മകനെയും വെട്ടി; ഗുരുതര പരിക്ക്

Synopsis

ആക്രമണത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച രണ്ടംഗസംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു  

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു. മുണ്ടുപാലം മാർച്ചാൽ വളയം പറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ ( 26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈകൾക്കും കഴുത്തിനും തലക്കുമാണ് പരിക്ക്. രാത്രി വീടിന്‍റെ വാതിലിൽ മുട്ടുന്നത് കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്.

ബുള്ളറ്റിൽ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗസംഘം വെട്ടുകയായിരുന്നു എന്ന്  വീട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ പരിസരവാസികൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമത്തിന്‍റെ കാരണം വ്യക്തമല്ല. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എന്‍ഡിഎ ജയിച്ചാല്‍ മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ കർത്തവ്യ പഥിൽ? തത്സമയ സംപ്രേഷണത്തിന് 100 ക്യാമറകള്‍

 

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു