'ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ'; വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍

Published : Nov 23, 2022, 05:50 PM ISTUpdated : Nov 23, 2022, 09:09 PM IST
'ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ'; വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍

Synopsis

മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും ചോദിച്ചു

തിരുവനന്തപുരം: വിലക്ക് വിവാദത്തില്‍ മധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ് ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂര്‍ മാധ്യമങ്ങള്‍ പറഞ്ഞു. ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ എന്ന് വ്യക്തമാക്കി ശശി തരൂര്‍, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടൽ കാണുമെന്നും പ്രതികരിച്ചു. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ൽ മൽസരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂൺ പൊട്ടിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ കയ്യിൽ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍
ഭർത്താവും മക്കളും മൊഴി മാറ്റി; കൊല്ലത്ത് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് രക്ഷ; കോടതി വെറുതെ വിട്ടു