വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത്; യൂത്ത് കോൺഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും

Published : Dec 03, 2022, 06:06 AM IST
വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത്; യൂത്ത് കോൺഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും

Synopsis

തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്

കോട്ടയം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം എം പി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്  മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ , കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂർ കാണുന്നുണ്ട്.  എന്നാൽ പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ല എന്ന നിലപാടിലാണ് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്. കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല. തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി