ധാതുമണൽ കൊള്ളക്ക് കെഎസ്ഐഡിസി കൂട്ടുനിന്നു, രേഖകൾ എസ്എഫ്ഐഒക്ക് കൈമാറിയെന്ന് ഷോൺ ജോർജ്

Published : Feb 20, 2024, 02:59 PM IST
ധാതുമണൽ കൊള്ളക്ക് കെഎസ്ഐഡിസി കൂട്ടുനിന്നു, രേഖകൾ എസ്എഫ്ഐഒക്ക് കൈമാറിയെന്ന് ഷോൺ ജോർജ്

Synopsis

കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആര്‍എൽ ഡയറക്ടമാരായെന്ന് ഷോൺ ജോര്‍ജ്ജ്

കൊച്ചി: സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒക്ക് കൂടുതൽ രേഖകൾ കൈമാറിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കരിമണൽ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന്  അനുമതി നൽകിയത് തുച്ഛമായ വിലക്കാണെന്ന് ഷോൺ ആരോപിച്ചു. 30000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത്  467രൂപക്കാണ് നൽകിയത്. കെഎംഎംഎല്ലിന് കുറഞ്ഞ  വിലക്ക്  മണൽ നൽകാൻ  കെഎസ്ഐഡിസി ഇടപെട്ടു. കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആര്‍എൽ ഡയറക്ടമാരായി. ധാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ കെഎസ്ഐഡിസി കൂട്ടുനിന്നു. മുഖ്യമന്ത്രി രാജിവെച്ച്  ഒഴിയണമെന്നും ഷോൺ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പെൻഷനെ കുറിച്ച് പറയുമ്പോൾ എന്തിനാണ്  മുഖ്യമത്രിക്കും മകൾക്കും ഇത്ര വേവലാതിയെന്ന് ഷോൺ ചോദിച്ചു. തനിക്കെതിരായ വീണ വിജയന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി