'എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍': ആരോപണങ്ങളുമായി ഷോൺ ജോർജ്

Published : May 29, 2024, 12:25 PM ISTUpdated : May 29, 2024, 12:38 PM IST
'എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍': ആരോപണങ്ങളുമായി ഷോൺ ജോർജ്

Synopsis

വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.

വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിക്കുന്നു. വിദേശ പണമിടപാടും, അക്കൗണ്ടും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ