
തിരുവനന്തപുരം: കെപിസിസി ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍, പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടി അനുകൂല മുദ്രാവാക്യം വിളിച്ചത് വിവാദമായി. എന്നാല്‍ ഇത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ ന്യായീകരിച്ചു.പിണറായിക്കെതിരെ ആരും മുദ്രാവാക്യം വിളിച്ചിട്ടില്ല. മന്ത്രി വാസവൻ ഉൾപ്പെടെയുള്ളവർ എന്തിന് പ്രകോപിതരാവുന്നു എന്ന് മനസിലാവുന്നില്ല.ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന കൊടും ക്രൂരതക്കെതിരെ മുഖ്യമന്ത്രി പറയുമെന്ന് പ്രതീക്ഷിച്ചു .പക്ഷെ അതുണ്ടായില്ല.ജനം എല്ലാം കാണുന്നുണ്ട്.മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം ശരിയായില്ല.കോൺഗ്രസിൻ്റെ വളർച്ചക്ക് വേണ്ടി ഉമ്മൻ ചാണ്ടി തൻ്റെ അധികാരം ഉപയോഗിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അത് ദൗർഭാഗ്യകരമായി പോയി.
മുഴുവൻനാടിന് വേണ്ടി പ്രയത്നിച്ച ആളായിരുന്നു ഉമ്മൻ ചാണ്ടി.അത് പ്രതിഫലിക്കുന്നതായിരുന്നു വിലാപയാത്രയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണ്.നസ്രത്തിൽ നിന്ന് നന്മപ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു വിഎന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam