
കൊല്ലം: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഫെയർ & ലൗലിയെ മുഖ്യമന്ത്രി കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണം. കറുപ്പിനെ വെളുപ്പിക്കാൻ കഴിയുന്നത് ഫെയർ ആൻഡ് ലൗലിക്ക് ആണെന്നും അദ്ദേഹം പരിഹസിച്ചു. ആര്‍ എസി പി ഇടതുമുന്നണിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് കാനത്തിൻ്റെ ഗതികേട് കണ്ടിട്ട് എങ്ങനെയാണ് ആർ എസ് പി, എൽഡി എഫിലേക്ക് പോകുകയെന്നും അദ്ദേഹം പ്രതികരിച്ചു
മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധി തട്ടിപ്പ് ഭരണപക്ഷത്തിന്‍റെ പിടിപ്പുകേടെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളൂ, ഇടതുപക്ഷമില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള അറുനൂറ് രൂപ കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. വിനു വി ജോണിനെതിരെ കേസെടുക്കുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നത്. അന്നത്തെ ദേശീയ പണിമുടക്ക് എന്തിന് വേണ്ടിയെന്നും ഇടതുപക്ഷ നേതാക്കൾ പറയണം.
രണ്ട് സാമുദായിക സംഘടന തമ്മിൽ ചർച്ച നടത്തിയാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു?സിപിഐഎമ്മിന് ആർ എസ് എസിനോട് ചർച്ച ചെയ്യാമെങ്കിൽ പിന്നെ എന്താണ് പ്രശ്നം.40 വർഷം കൂടെ നിന്നപ്പോൾ ഇല്ലാത്ത എന്ത് മാറ്റമാണ് ജമാത്തെ ഇസ്ലാമിക്ക് ഇപ്പോൾ ഉണ്ടായത്.ക്രിസ്ത്യൻ സംഘടനകളുമായി ആർ എസ് എസ് ചർച്ച നടത്തിയപ്പോൾ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു