കോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

Published : Jun 16, 2026, 06:44 PM ISTUpdated : Jun 16, 2026, 06:46 PM IST
shigella

Synopsis

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല. 

കോഴിക്കോട്: കോഴിക്കോട് 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശി ആയ 4 വയസുകാരിക്ക് ആണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.

അതേ സമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവ‍ര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സ‍ര്‍ക്കാര്‍. ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ സര്‍ക്കാ‍ര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി.

വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതി അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ 146 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിൽ 70 എണ്ണം ഈ മാസം മാത്രമാണ്. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി