
കൊച്ചി: കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും ശോഭാ സുരേന്ദ്രൻ പ്രശ്നം പരിഹരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. പ്രശ്ന പരിഹാരമാകാതിരുന്നതോടെ ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണ്. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ ആവർത്തിച്ചു. അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളിൽ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളുണ്ടാകും.എ പ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനത്തെയും, വട്ടിയൂർക്കാവിൽ വി.വി.രാജേഷ്,അടക്കമുള്ള നേതാക്കളെ ഇറക്കാനാണ് പ്രാഥമിക ധാരണ. സംസ്ഥാന ജനറൽ സെക്രട്ടറിമാർ എല്ലാവരും മത്സരരംഗത്തുണ്ടാകും. അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുമോ എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റേ തീരുമാനം നിർണായമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam