സോഷ്യൽമീഡിയ ഏറ്റെടുത്ത് ശോഭാ സുരേന്ദ്രന്റെ വാക്കുകൾ; 'അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു'; പാളയം ഇമാമിനെ പുകഴ്ത്തി

Published : Mar 01, 2026, 02:44 PM IST
Shobha surendran

Synopsis

പാളയം പള്ളി ഇമാം സുഹൈബ് മൗലവിയെ പ്രശംസിച്ച് ശോഭാ സുരേന്ദ്രന്‍. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് വീടുകളും മസ്ജിദുകളും  തുറന്നുനൽകണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള ഇമാമിന്റെ ആഹ്വാനത്തെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം പാളയം പള്ളി ഇമാമിനെ പുകഴ്ക്കി ബിജെപി നേതാന് ശോഭാ സുരേന്ദ്രൻ. പാളയം ഇമാം സുഹൈബ് മൗലവിയുടെ ഈ വാക്കുകൾ അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇമാമിന്റെ പ്രസം​ഗം വൈറലായിരുന്നു. പിന്നാലെയാണ് ശോഭ പ്രശംസയുമായി രം​ഗത്തെത്തിയത്. ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നുമായിരുന്നു ഇമാമിന്റെ വാക്കുകൾ.

ആറ്റുകാൽ പൊങ്കാല വരുകയാണ്… നിങ്ങൾക്ക് എല്ലാവ‍ർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്തു ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക .. നോമ്പ് (റമദാൻ) ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റും' - ഇന്ന് ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്.

തിരുവനന്തപുരത്ത് പെൺമയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകൾ തുറന്നിടാറുണ്ട്. പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉൾപ്പടെ ഒരുക്കാനുമായി പള്ളിയിലെ പ്രാർത്ഥനകളുടെ സമയക്രമം വരെ മാറ്റാറുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂവൽ മനോവിഷമം ഉണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ
'യദുവിനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല, അയാൾ ചെയ്തത് വലിയ മറ്റൊരു തെറ്റ്'; കാരണം വെളിപ്പെടുത്തി ​ഗണേഷ് കുമാർ