'വന്‍കിട കമ്പനികള്‍ ജിഎസ്ടിക്ക് പുറമെ 'വിഎസ്ടി' കൂടി അടയ്ക്കേണ്ട ഗതികേടിലാണ്'; പരിഹസിച്ച് ശോഭ സുരേന്ദ്രൻ

Published : Apr 21, 2025, 07:29 PM IST
'വന്‍കിട കമ്പനികള്‍ ജിഎസ്ടിക്ക് പുറമെ 'വിഎസ്ടി' കൂടി അടയ്ക്കേണ്ട ഗതികേടിലാണ്'; പരിഹസിച്ച് ശോഭ സുരേന്ദ്രൻ

Synopsis

'കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണം'

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്‌സും അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം.

എം എല്‍ എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണം. ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുകയാണ് കേരളം ലഹരി കേസുകളില്‍. പഞ്ചാബ് ആയിരുന്നു മുന്‍പന്തിയില്‍ 9000 കേസുകള്‍.

കേരളത്തില്‍ അത് മൂപ്പതിനായിരമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിന്റെ ഒന്നാമത്തെ ശാപം പിണറായി വിജയനാണെങ്കില്‍ രണ്ടാമത്തെ ശാപം പൂജ്യത്തിന്റെ വില അറിയാത്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. ഒരു തരി നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനെ. ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കുന്നത് പിണറായിയുടെ വൈഭവം കൊണ്ടല്ല.

പ്രകൃതി ഭംഗിയും കര്‍ഷകരുടെ അധ്വാനവും ഒക്കെയാണ് ഇതിന് കാരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിന്റെ ആഘോഷമാണ് നടക്കുന്നത്. ഈ ഉത്സവ മാമാങ്കം പാര്‍ട്ടിയുടെ അടിയന്തരച്ചടങ്ങുകളുടെ സൂചനയാണ്. നിലവില്‍ പാര്‍ട്ടി ഐ.സി.യുവിലാണ്. സന്ദീപ് സോമനാഥ്, അനൂപ് ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്