പാപ്പിനിശ്ശേരി വിവാദ പദ്ധതി: കെഎ രതീഷിന്‍റെ നിലപാട് തള്ളി ശോഭനാ ജോര്‍ജ്ജ്

By Web TeamFirst Published Dec 9, 2020, 11:32 AM IST
Highlights

പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്ത് അയക്കാൻ കെഎ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്ജ് 

തിരുവനന്തപുരം: ഖാദി ബോര്‍ഡിന് വേണ്ടി പാപ്പിനിശ്ശേരിയിൽ നടപ്പാക്കുന്ന വിവാദ പദ്ധതിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് കത്തയച്ച കെഎ രതീഷിന്‍റെ നടപടി തള്ളി ഖാദിബോര്‍ഡ് ചെയര്‍പേഴ്സൺ ശോഭനാ ജോര്‍ജ്ജ്. പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്ത് അയക്കാൻ കെഎ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് പറഞ്ഞു. പദ്ധതി നടപ്പാക്കാൻ 50 കോടി രൂപയുടെ വായ്പ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് സര്‍ക്കാര് ലെറ്റര്‍ പാഡിൽ കെഎ രതീഷ് കത്തയച്ചത്. 

കെഎ രതീഷ് കത്തയച്ചത് തെറ്റാണ്. കത്തയക്കാൻ ഖാദി ബോർഡ് അനുമതി നൽകിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: പാപ്പിനിശ്ശേരിയിലെ വിവാദ പദ്ധതിക്ക് 50 കോടി ആവശ്യപ്പെട്ട് കെഎ രതീഷ്; എംവി ജയരാജന് കത്ത്...

 

click me!