ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ അപകടം

Published : Feb 20, 2026, 11:45 PM IST
shocke death

Synopsis

യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു.

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്നും ഷോക്ക് ഏറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സിപിആർ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതും മരണം സ്ഥിരീകരിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി
കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്