മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണയുടെ വിശദീകരണം തെറ്റ്, അത് കോര്‍പറേറ്റ് ഫ്രോഡ് തന്നെയെന്ന് ഷോണ്‍ ജോര്‍ജ്

Published : Apr 27, 2025, 10:41 AM IST
മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണയുടെ വിശദീകരണം തെറ്റ്, അത് കോര്‍പറേറ്റ് ഫ്രോഡ് തന്നെയെന്ന്   ഷോണ്‍ ജോര്‍ജ്

Synopsis

വീണമാത്രമല്ല എക്സാലോജിക്കിലെ ഉദ്യോഗസ്ഥരും സിഎംആര്‍എല്‍ ഐടി ഹെഡും സേവനം ഒന്നും നൽകിയിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്

തിരുവനന്തപുരം:മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ  വിജയന്‍റെ വിശദീകരണം തെറ്റാണെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.SFIOറിപ്പോർട്ടിൽ വ്യക്തമായി വീണ സേവനം നൽകിയിട്ടില്ലെന്ന് പറയുന്നു. വീണമാത്രമല്ല എക്സാലോജിക്കിലെ ഉദ്യോഗസ്ഥരും CMRL ഐടി ഹെഡും സേവനം ഒന്നും നൽകിയിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്.EmpowerIndia എന്ന കർത്തയുടെ കമ്പനിയിൽ നിന്നും വീണ 1 കോടി കൈപ്പറ്റി.12% പലിശക്കും വീണ ഇതേകമ്പനിയിൽ നിന്നും വായ്പയെടുത്തു.ഒരുരൂപപോലും തിരിച്ചSക്കാതിരുന്നപ്പോൾ വീണ്ടും പണം നൽകി.ഒരു മെയിൽ കമ്യൂണിക്കേഷൻ പോലും  നടന്നിട്ടില്ല.25ലക്ഷം ആദ്യവും വീണ്ടും 25 ലക്ഷവും വാങ്ങി.5ലക്ഷം മാത്രമാണ് തിരിച്ചSച്ചത്.ഇകാര്യം ED അന്വേഷിക്കേണ്ടതാണ്. തോട്ടപ്പള്ളിയിൽ നിന്നും ധാതുമണൽ മോഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ പണം നൽകിയത്.ഇതൊരു Corporate Fruad ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നടത്തിയ കൊള്ള എന്തെന്ന് കേരളം അറിയണം.അതിന് നിയമപോരാട്ടം തുടരും.3 ഹൈക്കോടതികളിൽ 5 കേസുണ്ട്.ഇവയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്
13.32 കോടിരൂപ വിദേശത്തേക്ക് കർത്തയുടെ മകന്‍റെ  അക്കൗണ്ടിലേക്ക് മാറ്റി.ഈ പണം എവിടെപോയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഷോണ്‍ പറഞ്ഞു.വീണയുടെയുംമുൻ ബന്ധൂവിന്‍റേ.ും  പേരിൽ അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ട്.ൻ ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് തനിക്കെതിരെ കേസുകൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.കേരളത്തെ വിറ്റു തുലച്ചവർക്കെതിരെനടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം