രണ്ട് പേരില്ല, ഒരാൾ; പാലായിൽ അങ്കത്തിനൊരുങ്ങി ഷോൺ, 'പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മാറിനിൽക്കാൻ തയ്യാർ'

Published : Jan 23, 2026, 11:03 AM IST
shone george

Synopsis

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കാൻ ഒരുങ്ങുന്നു. പാർട്ടി പാലായുടെ ചുമതല ഏൽപ്പിച്ചതായും വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയം: പാലായിൽ മത്സരിക്കാൻ ഒരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ്. പാലായുടെ ചുമതല ആണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് എന്ന് ഷോൺ ജോർജ് പറഞ്ഞു. പാലാ സ്വന്തം നാട് ആണ്. പാലായിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോൺ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറഞ്ഞു തെരെഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ഛൻ പി സി ജോർജും താനും ഒന്നിച്ചു മത്സരിക്കില്ലെന്നും ഷോണ്‍ വ്യക്തമാക്കി. രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോൺ പറഞ്ഞത്. പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ താൻ മാറിനിൽക്കാൻ തയ്യാറാണ്. ജയ സാധ്യത പി സി ജോർജിന് ആണ് എങ്കിൽ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാൾ സ്ഥാനാർഥി അയാൽ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും എന്നും ഷോൺ വ്യക്തമാക്കി.

"പാർട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നു. വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറയും"- ഷോണ്‍ ജോർജ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി
എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നതെന്ന് അടൂർ പ്രകാശ്; 'കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെട്ടത്'