
മലപ്പുറം: മലപ്പുറം എടക്കരയിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും പൊലീസും തമ്മിൽ ഉന്തുംതള്ളും.
ടൗണിന്റെ ഒരു ഭാഗം വാർഡിൽ കണ്ടയ്ൻമെന്റ് സോണായlതോടെ ഒരു ഭാഗത്തെ കടകള്‍ പൊലീസ് അടപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
എടക്കര ടൗണിന്‍റെ രണ്ട് ഭാഗം രണ്ട് വാര്‍ഡുകളാണ്. ഒരു ഭാഗത്ത് ഇളവുകളുള്ളതിനാല്‍ കടകള്‍ തുറക്കാം. മറുഭാഗത്ത് കണ്ടെയിന്‍മെന്‍റ് സോണ്‍ ആയതിനാല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാകൂ.
എന്നാല്‍ ജനങ്ങള്‍ പുറത്തിങ്ങാതിരിക്കാനാണ് നിയന്ത്രണമെന്നും ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് എല്ലാ കടകളില്‍ നിന്നും സാധനം വാങ്ങാനുള്ള സൗകര്യമുണ്ടാവണമെന്നുമുള്ള നിലപാട് വ്യാപാരികളെടുത്തു. രാവിലെ രണ്ട് ഭാഗത്തെയും കടകള്‍ തുറന്നു. എന്നാല്‍ അധികം വൈകാതെ നിയന്ത്രണം നിലനില്‍ക്കുന്ന ഒരു ഭാഗം പൊലീസ് അടപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam