'ഇഡിയ്ക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞ ഉത്തരവ് റദ്ദാക്കണം'; അപ്പീലുമായി സര്‍ക്കാര്‍

By Web TeamFirst Published Jul 7, 2021, 12:50 PM IST
Highlights

മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് പ്രതികൾ നടത്തിയത്. ആരോപണത്തിൽ പൊലീസ് അന്വേഷണം അനിവാര്യമെന്നും സര്‍ക്കാര്‍

കൊച്ചി: എൻഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എഫ്ഐആർ റദ്ദാക്കിയ കോടതി നടപടി നിയമപരമല്ലെന്നാണ് സർക്കാർ വാദം. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് പ്രതികൾ നടത്തിയത്. ആരോപണത്തിൽ പൊലീസ് അന്വേഷണം അനിവാര്യമാണ്. ഇത് വിചാരണ കോടതിയാണ് പരിശോധിക്കേണ്ടതെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവ് തെറ്റായ വ്യാഖ്യാനമെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു. 

ഇഡിയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീലിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത്  വന്നതിന് പിറകെയാണ്  ഇഡിയ്ക്ക് എതിരെ കേസ് എടുത്തതെന്നും സ്വർണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നിൽ ഉണ്ടെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!