
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലയളവില്‍ കടകള്‍ തുറക്കുന്നതിലെ ആശയകുഴപ്പം അകറ്റി മുഖ്യമന്ത്രി. കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതി വേണമെന്നത് അടക്കമുള്ള പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
'വാഹന ഷോറൂമുകള്‍ക്കും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഒഴികെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകും. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്‍ച സംസ്ഥാനത്ത് സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റമദാന്‍ കാലമായതിനാല്‍ ഭക്ഷണം പാര്‍സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം മറ്റ് ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാം. ഭക്ഷണം പാര്‍സല്‍ അയക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് ആശ്വാസ ദിനം
അതേസമയം, തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് 19 കേസുകളില്ല. കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ 34 പേർ മാത്രമാണ് കേരളത്തിൽ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam