സർക്കാർ ആശുപത്രികളിലും മാസ്കിനും പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾക്കും ക്ഷാമം

Web Desk   | Asianet News
Published : Mar 31, 2020, 07:48 AM ISTUpdated : Mar 31, 2020, 08:03 AM IST
സർക്കാർ ആശുപത്രികളിലും മാസ്കിനും പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾക്കും ക്ഷാമം

Synopsis

ത്രിലയർ , ടു ലയർ മാസ്ക്കുകൾക്ക് ക്ഷാമമുള്ളതിനാല്‍ കര്‍ച്ചീഫോ തുണികൊണ്ടുള്ള മാസ്ക്കോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ഇഎസ്ഐ ആശുപത്രികള്‍ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സർക്കുലർ നല്‍കിയിട്ടുണ്ട്. 

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങള്‍ക്കും മാസ്ക്കിനും ക്ഷാമമെന്ന് ഡോക്ടര്‍മാര്‍. ഈ സ്ഥിതി തുടര്‍ന്നാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പടര്‍ന്നേക്കാമെന്നാണ് ആശങ്ക. എന്നാൽ ക്ഷാമം മറികടക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

ത്രിലയർ , ടു ലയർ മാസ്ക്കുകൾക്ക് ക്ഷാമമുള്ളതിനാല്‍ കര്‍ച്ചീഫോ തുണികൊണ്ടുള്ള മാസ്ക്കോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ഇഎസ്ഐ ആശുപത്രികള്‍ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സർക്കുലർ നല്‍കിയിട്ടുണ്ട്. കെജിഎംഒ അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. 

അതേസമയം 20000 പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും 50000 എന്‍ 95 മാസ്ക്കുകളും ഇപ്പോള്‍ വിവിധ ആശുപത്രികളിലുണ്ടെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ വിശദീകരണം. അടിയന്തരസാഹചര്യം നേരിടാനുള്ള കരുതൽ ശേഖരമുണ്ടെന്നും അവർ പറയുന്നു. ഇതിനിടെ ഒരുപാട് പേരില്‍ രോഗം വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവരുടെ ഡ്യൂട്ടി പുനക്രമീകരക്കണമെന്ന ആവശ്യവും മെഡിക്കൽ ജീവനക്കാരിൽ നിന്നും ഉയര്‍ന്നിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ
'കെഎസ്ആ‍ർ‍ടിസി പോലും അന്ന് ഓടിയിട്ടില്ല, ദൈവത്തിന്റെ മുതല് മോഷ്ടിച്ചവർ അനുഭവിക്കും'; ആഗാള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാ‍ർ