ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവെക്കും, മുന്നറിയിപ്പുമായി കെജിഎംസിടിഎ

Published : Sep 21, 2025, 07:47 PM IST
KGMCTA

Synopsis

കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. നാളെയും മറ്റന്നാളുമാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രതിഷേധിക്കുക.

തിരുവനന്തപുരം: കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. നാളെയും മറ്റന്നാളുമാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രതിഷേധിക്കുക. പ്രതിഷേധത്തിന്‍റെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ചും നടത്താന്‍ ധാരണയായിട്ടുണ്ട്.

പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎ യുടെ പരാതി. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് താൽക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവെക്കും എന്നും മുന്നറിയിപ്പുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം