
കോട്ടയം: തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം). അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെന്റ് കർശന നിയമം പാസാക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയാണെന്നും അംഗൻവാടി കുട്ടികളെയും സ്കൂൾ കുട്ടികളെയും വൃദ്ധരെയും തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിക്കുകയും പേവിഷബാധ ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകർക്ക് ഉപദ്രവകരമായ കാട്ടുപന്നിയെ ഗവൺമെൻറ് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ രീതിയിൽ മനുഷ്യനെ ഉപദ്രവിക്കുകയും പേവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. തെരുവുനായ നിർമ്മാർജ്ജനം നടപ്പാക്കന്നതിനുവേണ്ടി നിയമസഭയിൽ വിഷയം അവതരിപ്പിച്ച് തെരുവുനായ നിർമ്മാർജന നിയമം പാസാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎക്ക് നിവേദനം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam