198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

Published : Feb 14, 2023, 06:51 PM ISTUpdated : Feb 14, 2023, 07:16 PM IST
198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്;  അപ്പീൽ നൽകാൻ കെഎസ്ആർടിസി

Synopsis

തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് വ്യക്തമാക്കി. 

കൊച്ചി : കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈമാസം 28 ന് മുൻപ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന്  ഹൈക്കോടതി ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവർക്കാണ് അമ്പത് ശതമാനം ആനുകൂല്യം ഉടൻ നൽകേണ്ടത്. എന്നാൽ ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് വ്യക്തമാക്കി. 

2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരും ആനുകൂല്യം ലഭിക്കാത്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവരുമായ 198 പേർക്കാണ് ഈമാസം 28 ന് മുൻപ് വിരമിക്കൽ ആനുകൂല്യം നൽകേണ്ടത്. അന്പത് ശതമാനം തുകയാണ് അടിയന്തരമായി നൽകാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിട്ടത്. എല്ലുമുറിയെ ജീവനക്കാർ അധ്വാനിച്ചിട്ടും വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു. ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെ.എസ്.ആർ ടി സി യുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ മാസം ലഭിച്ച  വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ചു കഴിഞ്ഞുവെന്നും പെൻഷൻ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നും കെ.എസ്.ആർ ടി സി വ്യക്തമാക്കിയിരുന്നു. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർ ടി സി മാറ്റി വയ്ക്കാഞ്ഞതിലും കോടതി  അതൃപ്തി പ്രകടിപ്പിച്ചു.  2022 ജനുവരി മുതൽ ഡിസംബർവരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനുള്ള ഫോർമുല കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മൊത്തം 68.23 കോടി രൂപയാണ് പെൻഷൻ ആനുകൂല്യ വിതരണത്തിനായി കെഎസ്ആർടി സിക്ക് ആവശ്യമായി വരിക.

'ബിബിസി ഓഫീസുകളിലെ പരിശോധനയുടെ ഉദ്ദേശ്യശുദ്ധി സംശയകരം, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേട്'

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം