സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാൻ ശ്രമം, അത്തരം ശക്തികൾക്ക് കീഴടങ്ങരുത്: താമരശേരി ബിഷപ്പ്

Published : Apr 14, 2022, 09:48 AM IST
സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാൻ ശ്രമം, അത്തരം ശക്തികൾക്ക് കീഴടങ്ങരുത്: താമരശേരി ബിഷപ്പ്

Synopsis

കോഴിക്കോട് താമരശ്ശേരി മേരി മാതാ  കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം എന്നും ഉയർത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്ക് മലയാളികൾ കീഴടങ്ങരുത്. എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ  കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. കൊവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്. കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തീഡ്രലിലിൽ വൈകുന്നേരം ആറിന് നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കും. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം