
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ സംഘടനയുടെ പ്രതിഷേധം. തിരുവനന്തപുരം കളക്ടറേറ്റിൽ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിൽ കളക്ടർക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഏകാധിപത്യ പ്രവണത അനുവദില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണാനുകൂല സംഘടനയുടെ പ്രതിഷേധം. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കുഴിനഖ ചികിൽസയ്ക്ക് കളക്ടർ ഡോക്ടറെ വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചർച്ചയിലായിരുന്നു വിമർശനം. സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റ ചട്ടലംഘനം സൂചിപ്പിച്ചായിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
10 മിനിറ്റ് ചാർജിൽ നിന്ന് 3 മണിക്കൂർ വരെ ബാക്കപ്പ്; മോട്ടോറോള പുതിയ ഇയർബഡ്‌സ് പുറത്തിറക്കി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam