ഭൂതത്താൻ അണക്കെട്ടിൻ്റെ 4 ഷട്ടറുകൾ തുറന്നു, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

By Web TeamFirst Published May 13, 2021, 5:23 PM IST
Highlights

അടുത്ത ദിവസങ്ങളിൽ എറണാകുളം അടക്കമുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്

കൊച്ചി:  ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിൻ്റെ 4 ഷട്ടറുകൾ തുറന്നു. ഭൂതത്താൻ അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. 34.1മീറ്ററാണ് അണക്കേറ്റിന്റെ ആകെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ എറണാകുളം അടക്കമുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻ്റിൽ 197 ഘനമീറ്റർ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. 

click me!