ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം; എസ്ഐയെ സസ്പെന്റ് ചെയ്തു

Published : Dec 07, 2022, 02:09 PM ISTUpdated : Dec 07, 2022, 02:13 PM IST
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം; എസ്ഐയെ സസ്പെന്റ് ചെയ്തു

Synopsis

ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ് ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാവിലെ 9.30 യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിന്റെ ചേംബറിൽ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊലീസ് സേന വിലയിരുത്തിയത്. പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴവ് പറ്റിയ റാപിഡ് ആക്ഷൻ ഫോഴ്സ് എസ്ഐ ഹാഷിം റഹ്മാനെതിരെ നടപടിയെടുത്തത്.

'വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തുടരും,പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന' മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം