
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂർ സ്വദേശികളാണ് ഇരുവരും. ഈ ആഴ്ച്ച പതങ്കയത്ത് മാത്രം മൂന്ന് പേരാണ് മുങ്ങി മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam