സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

Published : Mar 30, 2023, 04:01 PM ISTUpdated : Mar 30, 2023, 05:38 PM IST
സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

Synopsis

രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്

കൊച്ചി: സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായത്. 

നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇദ്ദേഹത്തിനെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനുമതിയുള്ളതിലേറെ മണൽ കടത്തിയ കേസ്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട്, സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്. ആരോപണങ്ങളെ തുടർന്ന് ഇയാളെ സർക്കാർ പുറത്താക്കിയിരുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം