'രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം മോശമായി പ്രചരിപ്പിച്ചു'; കെകെ ലതിയ്ക്കും ശശികല റഹീമിനുമെതിരെ ടി സിദ്ധിഖിൻ്റെ ഭാര്യയുടെ പരാതി

Published : Aug 22, 2025, 10:13 AM ISTUpdated : Aug 22, 2025, 11:45 AM IST
sharafunnisa

Synopsis

കെകെ ലതിക, ശശികല, റഹീം എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ടി സിദ്ധിഖിൻ്റെ ഭാര്യയുടെ പരാതി

കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. കെകെ ലതിക, ശശികല റഹീം തുടങ്ങിയ ഫേസ് ബുക്ക്‌ പ്രൊഫൈലുകൾക്ക് എതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സംസ്ഥാനത്താകെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്: സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല; അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
ശോഭന അടക്കം 3 പേർ, 2021ൽ നൽകുമെന്ന് പറഞ്ഞിട്ട് മറന്ന് പോയെന്ന് വിശദീകരണം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല