സിദ്ധാര്‍ത്ഥന്റെ മരണം: 'വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല'; ഗവർണർക്കെതിരെ ചിഞ്ചുറാണി

Published : Mar 02, 2024, 03:15 PM ISTUpdated : Mar 02, 2024, 03:32 PM IST
സിദ്ധാര്‍ത്ഥന്റെ മരണം: 'വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല'; ഗവർണർക്കെതിരെ ചിഞ്ചുറാണി

Synopsis

ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വിസിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിസിയെ

ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി ചിഞ്ചുറാണി. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വിസിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിസിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണെന്നും ചിഞ്ചുറാണി വിമര്‍ശിച്ചു. ‌‌

ഡീനെ മാറ്റാനുള്ള നിർദ്ദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചതിനുശേഷം സിദ്ധാര്‍ത്ഥനെതിരെ പരാതി നൽകിയ നടപടി ശരിയല്ലെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. പരാതി ചർച്ച ചെയ്യാൻ ഐസിസി യോഗം ചേർന്നെങ്കിലും നടപടി എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സർക്കാർ-ഗവർണർ പോരിന്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്ന് കരുതുന്നില്ല. ചാൻസലർ എന്ന നിലയിൽ വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും