ആലപ്പുഴയില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

Published : May 29, 2020, 10:02 PM IST
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

Synopsis

വള്ളികുന്നം പള്ളിവിള ജംങ്ഷനു സമീപം ഉണ്ടായ ആക്രമണത്തിലാണ് ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർക്കു പരിക്കേറ്റത്.

വള്ളികുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ  പ്രവർത്തകർക്ക് വെട്ടേറ്റു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തില്‍  രണ്ട് വീടുകൾ തകർത്തു. എസ്എഫ്ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം കണ്ടളശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽവീട്ടിൽ വിഷ്ണു (23), എന്നിവർക്കാണ് പരിക്കേറ്റത്. 

വള്ളികുന്നം പള്ളിവിള ജംങ്ഷന് സമീപം ഉണ്ടായ ആക്രമണത്തിലാണ് ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർക്കു പരിക്കേറ്റത്. ആക്രമണത്തില്‍ ഗുരതരമായ വെട്ടേറ്റ എസ്എഫ്ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം രാകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നാല് പേർക്കെതിരെ കേസ്സെടുത്തു.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ