
തിരുവനന്തപുരം/കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് ആലുവ എംഎൽഎ പരാതി നൽകി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു. കണ്ണൂർ മാടായിപ്പാറയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam