
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയിൽവേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് - ധൊലേറ അർദ്ധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവേ, സമാനമായ രീതിയിൽ പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു. എന്നാൽ, ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്ന നിലപാടിലാണ് കെ റെയിൽ അധികൃതർ. സ്റ്റാൻഡേർഡ് ഗേജാണ് സിൽവർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ അധികൃതർസ റെയിൽവേ മന്ത്രാലയത്തിന്‍റെ ബ്രോഡ് ഗേജ് മാതൃകയിലെ എതിർപ്പും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി പി ആർ മാറ്റണമെന്ന ആവശ്യത്തിലുറച്ച് റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam