
കണ്ണൂർ: സിൽവർ ലൈനെ(silver line) അനുകൂലിച്ച് പൊളിറ്റ് ബ്യുറോ അംഗം (pb member)ബിമൻ ബോസ്(biman bose). സിൽവർ ലൈൻ വേഗത്തിൽ യാത്ര ചെയ്യാനുള്ള പദ്ധതി ആണ്. കേരളത്തിന്റെ വികസനത്തിന് സഹായകരമായ പദ്ധതിയാകും ഇത്. പാരിസ്ഥിതിക ആഘാതം മറികടക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. മുറിക്കുന്ന മരങ്ങൾക്ക് പകരം മരം നട്ടുപിടിപ്പിക്കും.നന്ദീ ഗ്രാമിന് സമാനമെന്ന പ്രചരണം അടിസ്ഥാനമില്ലാത്തത് ആണ്.
നന്ദീ ഗ്രാമിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പൊളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ് പറഞ്ഞു.
കേരള മോഡൽ വികസനം രാജ്യത്തിന് മാതൃകയാണ് .ഭക്ഷണവും വസ്ത്രവും തിരഞ്ഞെടുക്കാനുള്ള അവകാശം ഹനിക്കുന്ന രാജ്യത്ത് കേരളം വേറിട്ടു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം മുന്നിൽ ആണെന്നും പൊളിറ്റ് ബ്യുറോ അംഗം ബിമൻ ബോസ് പറഞ്ഞു.
താൻ ഇനി പാർട്ടി പദവികളിലുണ്ടാവില്ല. ഒഴിയാൻ ഉള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പുതിയ തലമുറയാണ് ഇനി വരേണ്ടത്.
പശ്ചിമ ബംഗാളിലെ പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടി തിരിച്ചു വരുമെന്നും ബിമൻ ബോസ് പറഞ്ഞു
സിൽവർലൈൻ: സിപിഎമ്മിൽ ഭിന്നതയില്ലെന്ന് യെച്ചൂരി, ശുഭപ്രതീക്ഷയെന്ന് എസ്ആർപി
കണ്ണൂർ: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് (Silver line) സിപിഎമ്മിൽ (CPM) ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും വിശദീകരിച്ചു. പദ്ധതിയിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്നാവർത്തിച്ച അദ്ദേഹം പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടക്കുന്നു. അത് എതിർക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇക്കാര്യത്തിൽ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമർഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് സഖ്യം അവർ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ് ആർപി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam